2010 ഒക്‌ടോബർ 4, തിങ്കളാഴ്‌ച

ജീവിത ചര്യ നിയന്ദ്രിക്കൂ, കൊളസ്ട്രോള്‍ അകറ്റാം



  1. നിത്യേന ഹിതവും മിതവുമായ ആഹാരം ശീലിക്കുക.
  2. കൃത്യമായി വ്യായാമം ചെയ്യുക. വ്യയമത്തില്‍ ഏറ്റവും പ്രധാനമാണ് നടത്തം.
  3. സസ്യേതര ആഹാരങ്ങളുടെ ഉപയോഗം നിയന്ദ്രിക്കുക. (മുട്ടയുടെ മഞ്ഞക്കരു, മാട്ടിറച്ചി, പന്നിയിറച്ചി തുടങ്ങിയവ)
  4. നാരുള്ള ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.
  5. പടവലങ്ങ, കാരറ്റ്, ബീട്രൂറ്റ്, വാഴപ്പിണ്ടി, വഴച്ചുണ്ട്, പച്ച നെന്ദ്ര കായ (തോട് കളയാതെ), സവാള, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക് എന്നിവ ഉപയോഗിക്കുക.
  6. പയര്, കടല എന്നിവ മുളപ്പിച്ചു കഴിക്കാം.
  7. ധന്യങ്ങളില്‍ വെച്ച് നല്ലൊരു കൊളസ്ട്രോള്‍ സംഹരിയാണ്‌ മുതിര. ആഴ്ചയില്‍ കുറഞ്ഞത്‌ രണ്ടു നേരമെന്‍കിലും മുതിര കഴിക്കുക.
  8. ഉലുവ മുളപ്പിച്ചു കഴിക്കുന്നത്‌ കൊലെസ്ട്രോള്‍ കുറക്കാന്‍ ഗുണകരമാണ്.
  9. നെല്ലിക്കയുടെ നിത്യേനയുള്ള ഉപയോഗം രേക്തക്കുഴലുകള്‍ കട്ടി പിടിക്കുന്നത്‌ തടയും.
  10. എല്ലാ കാലത്തും എരിവു, ഉപ്പു, മധുരം എന്നീ രസങ്ങള്‍ക്ക് നിയന്ദ്രണം വേണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ